KERALA

എന്നാലും ആരാണ് ആ ഭാഗ്യവാന്‍? ഓണം ബംപർ ഭാഗ്യശാലിയെ തേടി കേരളം

കണ്ണൂർ തളിപ്പറമ്പ് ചക്കരക്കല്ലിലെ മുത്തു ഏജൻസിയിൽ നിന്ന് വിറ്റ TL 360625 എന്ന ടിക്കറ്റിനാണ് മുപ്പത് കോടി അടിച്ചത്

Author : ന്യൂസ് ഡെസ്ക്

വിൽപ്പനയിൽ സർവകാല റെക്കോർഡ് സൃഷ്ടിച്ച ഓണം ബംപർ നറുക്കെടുപ്പ് കഴിഞ്ഞതോടെ ഭാഗ്യശാലിയെ തേടി കേരളം. കണ്ണൂർ തളിപ്പറമ്പിൽ വിറ്റ ടിക്കറ്റിനാണ് മുപ്പത് കോടി അടിച്ചത്. മുത്തു ഏജൻസിയിൽ നിന്ന് വാങ്ങിയ ടിക്കറ്റ് ഭാഗ്യശാലിക്ക് വിറ്റത് വടക്കാഞ്ചേരി സ്വദേശി സുജിത്ത് ആണ്. ആകെ 125.54 കോടി രൂപയുടെ സമ്മാനമാണ് ഇത്തവണ നൽകുന്നത്.

ഇത്തവണ ഭാഗ്യം തേടിയെത്തിയത് കണ്ണൂരിലാണ്. കണ്ണൂർ തളിപ്പറമ്പ് ചക്കരക്കല്ലിലെ മുത്തു ഏജൻസിയിൽ നിന്ന് വിറ്റ TL 360625 എന്ന ടിക്കറ്റിനാണ് മുപ്പത് കോടി അടിച്ചത്. രണ്ടാഴ്ച മുൻപ് ചക്കരക്കൽ ബസ് സ്റ്റാൻഡിൽ ആരംഭിച്ച മുത്തു ഏജൻസിയുടെ പുതിയ ബ്രാഞ്ചിൽ നിന്നാണ് ടിക്കറ്റ് വിറ്റത്. മുത്തു ഏജൻസിയിൽ നിന്നും തളിപ്പറമ്പ് തമ്പുരാൻ ലോട്ടറി ഏജൻസിയിലെ പി.വി. വത്സരാജൻ വാങ്ങിയ ടിക്കറ്റുകളിൽ 30 എണ്ണം വടക്കാഞ്ചേരി സ്വദേശി സുജിത്തിന്റെ കയ്യിലാണ് എത്തിയത്. ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് സുജിത്താണ് ഭാഗ്യവാന് വിറ്റത്. എന്നാൽ സുജിത്തിൽ നിന്ന് ടിക്കറ്റ് വാങ്ങിയ ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിൻ്റെ തൊട്ടടുത്ത നമ്പറുകൾ സുജിത്തിന്റെ നാട്ടിൽ തന്നെ വിറ്റിട്ടുണ്ട്. അതുകൊണ്ട് ഭാഗ്യശാലി ഇവിടെ തന്നെ ഉണ്ടാകാം എന്നാണ് സുജിത് സംശയിക്കുന്നത്.. നെറുക്കെടുപ്പിന് പിന്നാലെ സുജിത്ത് മുത്തപ്പനെ കണ്ട് അനുഗ്രഹം വാങ്ങി.

വിൽപനയിൽ സർവകാല റെക്കോർഡ് സൃഷ്ടിച്ച നറുക്കെടുപ്പ് ആയിരുന്നു ഇത്തവണത്തേത്ത്. ഓണം ബംപറിനായി ഭാഗ്യക്കുറി വകുപ്പ് അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും ഇത്തവണ വിറ്റ് പോയിരുന്നു. രണ്ടാം സമ്മാനം ഒരുകോടി വീതം ഇരുപത് പേർക്കാണ് ലഭിക്കുക. ആകെ 125.54 കോടി രൂപയുടെ സമ്മാനമാണ് ഇത്തവണ നൽകുന്നത്. തിരുവനന്തപുരം ഗോർഖി ഭവനിൽ നടന്ന ഓണം ബംപർ നറുക്കെടുപ്പ് മന്ത്രി കെ. മുരളീധരനാണ് ഉദ്ഘാടനം ചെയ്തതത്.

SCROLL FOR NEXT