തൃശൂർ: പറപ്പൂക്കര പള്ളത്ത് മിഠായി തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം.പള്ളം തോട്ടുങ്ങല്‍ പുതുപ്പുള്ളിപറമ്പില് റൂബി - അനു ദമ്പതികളുടെ മകന് ഏയ്ബലാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
കുട്ടിയെ ഉടന്‍ പറപ്പൂക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആറാം ക്ലാസ് വിദ്യാർഥിയായ ആരോൺ സഹോദരനാണ്.