ബത്തേരി: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. ബത്തേരി സ്വദേശി രതീഷ് ആണ് മരിച്ചത്. 45 വയസ്സായിരുന്നു. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
ഇയാൾ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒന്നര മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന നാലാമത്തെ ആളാണിത്.
നിലവിൽ 10 പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കാസർഗോഡ് സ്വദേശിയായ മുപ്പതുകാരൻ്റെ ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നത്.