പ്രതീകാത്മക ചിത്രം Source: Screengrab
KERALA

ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; ആക്രമിച്ചത് ചക്കക്കൊമ്പൻ

ചിന്നക്കനാലിന് സമീപം കാട്ടാന അക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചിന്നക്കനാലിന് സമീപം ചൂണ്ടലിൽ ആണ് കാട്ടാന ആക്രമണം. വേലുച്ചാമി (63) ആണ് കൊല്ലപ്പെട്ടത്. ഏലത്തോട്ടത്തിലാണ് ആക്രമണം. ഇതുവരെ മൃതദേഹം എടുക്കാൻ കഴിഞ്ഞിട്ടില്ല. ചക്കക്കൊമ്പൻ എന്ന് വിളിക്കുന്ന കാട്ടാനയാണ് ആക്രമിച്ചത്.

കാട്ടാന ആക്രമണം ആർആർടിയുടെ അനാസ്ഥ എന്ന് ശാന്തൻപാറ പഞ്ചായത്ത് അംഗം പി.ടി. മുരുകൻ പ്രതികരിച്ചു. പ്രദേശത്ത് ആന ഉണ്ടെന്ന് രാവിലെ വനംവകുപ്പിനെ അറിയിച്ചു. ആർആർടി സംഘം വന്ന ഉടൻ മടങ്ങിപോകാൻ ഒരുങ്ങിയപ്പോൾ താൻ തടഞ്ഞു. ഏലത്തോട്ടത്തിൻ്റെ നടുവിലാണ് കാട്ടാന എന്ന് വനം വകുപ്പ് പറഞ്ഞു. അപ്പോൾ താൻ വാഹനത്തിന്റെ താക്കോൽ ഊരിയെടുത്തുവെന്നും പഞ്ചായത്തംഗം കൂട്ടിച്ചേർത്തു.

SCROLL FOR NEXT