പ്രതീകാത്മക ചിത്രം 
KERALA

നെയ്യാറ്റിൻകരയിൽ ഒരു വയസ് പ്രായമുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു

ഒരാഴ്ച മുൻപ് കളിക്കുന്നതിനിടെ വീണ് കുഞ്ഞിന് പരിക്കേറ്റിരുന്നു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസ്സുള്ള കുഞ്ഞ് കുഴഞ്ഞുവീണു മരിച്ചു. നെയ്യാറ്റിൻകര സ്വദേശി ഷിജിൻ-കൃഷ്ണപ്രിയ ദമ്പതികളുടെ മകൻ ഇഖാൻ ആണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് കുഴഞ്ഞു വീണത്. പിന്നാലെ കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് മരണം.

ഒരാഴ്ച മുൻപ് കളിക്കുന്നതിനിടെ വീണ് കുഞ്ഞിന് പരിക്കേറ്റിരുന്നു. ഇതാണോ കുഴഞ്ഞുവീഴാൻ കാരണമെന്നത് വ്യക്തമല്ല.

SCROLL FOR NEXT