KERALA

'ഓപ്പണ്‍ ദ ഡയറി, ഡാഡീ'; തര്‍ക്കത്തിനിടെ പ്രതികരണവുമായി ഉണ്ണിത്താന്റെ മകന്‍ അമല്‍

രാഷ്ട്രീയത്തില്‍ ശത്രുക്കളെ തിരിച്ചറിയാന്‍ എളുപ്പം, കൂടെ നിന്നവരുടെ യഥാര്‍ഥ മുഖം തിരിച്ചറിയാനാണ് പ്രയാസമെന്നും ഫേസ്ബുക് പോസ്റ്റ്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം : കോണ്‍ഗ്രസിനകത്ത് നടക്കുന്ന ശക്തമായ തര്‍ക്കത്തിനിടെ പ്രതികരണവുമായി രാജ് മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താന്‍ സോഷ്യല്‍ മീഡിയയില്‍. രാഷ്ട്രീയത്തില്‍ ശത്രുക്കളെ തിരിച്ചറിയാന്‍ എളുപ്പമാണെങ്കിലും കൂടെ നിന്നവരുടെ യഥാര്‍ഥ മുഖം തിരിച്ചറിയാനാണ് പ്രയാസമെന്നും ഫേസ്ബുക് പോസ്റ്റില്‍ അമല്‍ തുറന്നടിച്ചു.

കേട്ടതും കേള്‍ക്കാത്തതുമായ കഥകള്‍ പുറത്ത് വരുന്നുണ്ടെന്നും ഇനിയും എത്ര കഥകള്‍ പുറത്ത് വരാനുണ്ടെന്നും അമല്‍ ചോദിക്കുന്നുണ്ട്.

സത്യങ്ങള്‍ ഇനിയും മറഞ്ഞിരിക്കരുത് 'പ്ലീസ് ഓപ്പണ്‍ ദ ഡയറി, ഡാഡീയെന്നും പറഞ്ഞാണ് അമല്‍ ഉണ്ണിത്താന്റെ പോസ്റ്റ് അവസാനിക്കുന്നത്.

SCROLL FOR NEXT