തിരുവനന്തപുരം: ഓപ്പറേഷൻ ബാർകോഡ് പരിശോധനയിൽ സംസ്ഥാനത്തെ ബാർ ഹോട്ടലുകളിൽ വ്യാപക ക്രമക്കേടെന്ന് കണ്ടെത്തൽ. എക്സൈസ് ഉദ്യോഗസ്ഥർ ബാറുകളിൽ നിന്ന് മാസപ്പടിയായി കൈക്കൂലി വാങ്ങി. ആലപ്പുഴയിൽ മാസപ്പടിയായി 3,56,000 രൂപ ബാർ ഉടമകളിൽ നിന്ന് ഉദ്യോഗസ്ഥർ കൈപ്പറ്റി. 66 ബാർ ഹോട്ടലുകളിലാണ് വിജിലൻസ് പരിശോധന നടത്തിയത്.
യഥാസമയത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നില്ല. അനുവദിച്ചതിലും നേരത്തെ ബാറുകൾ തുറക്കുന്നു. ആലപ്പുഴയിൽ മാസപ്പടിയായി 3,56,000 രൂപ ബാറുമകളിൽ നിന്ന് ഉദ്യോഗസ്ഥർ കൈപ്പറ്റിയെന്നും വിജിലൻസ് കണ്ടെത്തി. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ, റേഞ്ച് ഇൻസ്പെക്ടർമാർ തുടങ്ങിയവരാണ് മാസപ്പടി വാങ്ങിയത്.
മലപ്പുറത്ത് എക്സൈസ് ഓഫീസിൽ നിന്ന് മദ്യം കണ്ടെത്തി. ബാറുകളിൽ നിന്ന് ലഭിച്ച പാരിതോഷികമാണ് ഇത്. ഭൂരിഭാഗം ബാറുകളിലും സ്റ്റോക്ക് രജിസ്റ്റർ പോലുമില്ലെന്നും വിജിലൻസ് കണ്ടെത്തൽ. ഉദ്യോഗസ്ഥരുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ട് രേഖകൾ പരിശോധിക്കും.