Source: FB
KERALA

"സമൃദ്ധിയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഓണം നമുക്ക് പകരുന്നത്"; ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ്

ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം മലയാളി മനസുകളെ ഒരുമിപ്പിക്കുന്ന മഹത്തായ ആഘോഷമാണ് ഓണമെന്നും പിണറായി വിജയൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സമൃദ്ധിയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഓണം നമുക്ക് പകരുന്നത്. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം മലയാളി മനസുകളെ ഒരുമിപ്പിക്കുന്ന മഹത്തായ ആഘോഷമാണ് ഓണമെന്നും പിണറായി വിജയൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഓണാശംസ

സമൃദ്ധിയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഓണം നമുക്ക് പകരുന്നത്. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം മലയാളി മനസ്സുകളെ ഒരുമിപ്പിക്കുന്ന മഹത്തായ ആഘോഷമാണ് ഓണം. പ്രതിസന്ധികളെയും പ്രയാസങ്ങളെയും അതിജീവിച്ച് പ്രതീക്ഷയോടെ മുന്നോട്ടുപോകാനുള്ള കരുത്ത് നമുക്ക് ഈ ഓണം പകരട്ടെ. എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ.

അശരണർക്കും പിന്നാക്കം നിൽക്കുന്നവർക്കും കരുതലും കൈത്താങ്ങുമായി, നാടിന്റെ പുരോഗതിയിൽ എല്ലാവർക്കും തുല്യമായ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് നമുക്ക് മുന്നേറാം. കേരളത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും മാനവികതയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ പ്രതീക്ഷകൾക്ക് ഈ ഓണം തുടക്കമാകട്ടെ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.

SCROLL FOR NEXT