വി.ഡി. സതീശൻ Source: Screengrab
KERALA

"ക്രിസ്മസിന് കേക്കുമായി വീടുകളിലെത്തുന്നവരിൽ ചിലർ ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ; അവരാണ് രാജ്യവ്യാപകമായി ക്രൈസ്തവരെ ആക്രമിക്കുന്നത്"

സംഘപരിവാറിൻ്റെ ഇത്തരെ ചെയ്തികളെ പ്രതിരോധിക്കുമെന്നും വി.ഡി. സതീശൻ ഫേസ്ബുക്കിൽ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: രാജ്യത്ത് ക്രിസ്മസ് ആഘോഷത്തിനെതിരെ നടക്കുന്ന ആക്രമണങ്ങളിൽ ബിജെപിയെ പരോക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ക്രിസ്മസിന് വീടുകളിൽ കേക്കുമായി എത്തുന്നവരിൽ ചില‍രാണ് ക്രൈസ്തവരെ ആക്രമിക്കുന്നതെന്ന് വി.ഡി. സതീശൻ പറ‍ഞ്ഞു. ഇത്തരം ആളുകൾ ആട്ടിൻതോലിട്ട ചെന്നായ്ക്കളാണ്. രാജ്യത്ത് ഉടനീളം ക്രൈസ്തവർ വേട്ടയാടപ്പെടുന്നു. സംഘപരിവാറിൻ്റെ ഇത്തരെ ചെയ്തികളെ പ്രതിരോധിക്കുമെന്നും വി.ഡി. സതീശൻ ഫേസ്ബുക്കിൽ പറഞ്ഞു.

"പല സംസ്ഥാനങ്ങളിലും ക്രിസ്മസ് ആഘോഷങ്ങളും കൂട്ടായ്മകളും സംഘപരിവാർ തടയുന്നത് പതിവായിരിക്കുകയാണ്. രാജ്യത്ത് ഉടനീളം ക്രൈസ്തവർ വേട്ടയാടപ്പെടുന്നു. നമ്മുടെ കേരളത്തിൽ, പാലക്കാട് കരോൾ സംഘത്തെ തടഞ്ഞു. ക്രിസ്മസിന് കേക്കുമായി നമ്മുടെ വീടുകളിൽ എത്തുന്നവരിൽ ചിലർ ആട്ടിൻ തോലിട്ട ചെന്നായ്ക്കളാണ്. അവരാണ് രാജ്യവ്യാപകമായി ക്രൈസ്തവരെ ആക്രമിക്കുന്നത്. ബൈബിൾ വിതരണം ചെയ്യുന്നത് കുറ്റകരമാണെന്ന് സംഘപരിവാർ പറയുന്നത് എന്തടിസ്ഥാനത്തിലാണ്? സംഘപരിവാറിൻ്റെ ജനാധിപത്യവിരുദ്ധ ചെയ്തികളെ രാജ്യവ്യാപകമായി പ്രതിരോധിക്കുക തന്നെ ചെയ്യും", വി.ഡി. സതീശൻ.

SCROLL FOR NEXT