Source: Screengrab
KERALA

'തടികൾ സർക്കാരിൻ്റേതല്ലെന്ന് തെളിയിക്കാൻ ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ കഴിഞ്ഞില്ല'; മുട്ടിൽ മരംമുറിക്കേസിലെ ഉത്തരവ് പുറത്ത്

അഗസ്റ്റിൻ സഹോദരൻമാരുടെ വാദങ്ങൾ നിലനിൽക്കില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

മുട്ടിൽ മരംമുറി കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിൻ്റെ വിശദാംശങ്ങൾ പുറത്ത്. അഗസ്റ്റിൻ സഹോദരൻമാരുടെ വാദങ്ങൾ നിലനിൽക്കില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. തടികൾ സർക്കാറിൻ്റേതല്ലെന്ന് തെളിയിക്കാൻ ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ പ്രതികൾക്ക് കഴിഞ്ഞില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

ഈട്ടിത്തടികൾ കണ്ടു കെട്ടിയ ഡിഎഫ്ഒയുടെ നടപടി നിയമപരമാണ്. തടിക്കച്ചവടത്തിന് ലൈസൻസ് ഉണ്ടെന്ന വാദവും പ്രതികൾക്ക് തെളിയിക്കാനായില്ല. നിലവിലുള്ള നിയമങ്ങൾ സർക്കാർ ഉത്തരവുകളും സർക്കുലറുകളും കൊണ്ട് മറികടക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

വന സമ്പത്ത് സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയും ഉത്തരവിൽ കോടതി എടുത്തു പറഞ്ഞിട്ടുണ്ട്. തടികൾ കണ്ടു കെട്ടിയതിനെതിരെ പ്രതികൾ നൽകിയ അപ്പീൽ വയനാട് അഡീഷനൽ ജില്ലാ കോടതി തള്ളിയിരുന്നു

SCROLL FOR NEXT