Source: Screengrab
KERALA

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വായ്പാതുക അനുവദിച്ച് ഉത്തരവിറങ്ങി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 18 കോടി 75 ലക്ഷം രൂപയാണ് അനുവദിച്ചത്

Author : ന്യൂസ് ഡെസ്ക്

വയനാട്: മുണ്ടക്കൈ ചൂരൽമല ദുരിതബാധിതരുടെ ബാങ്ക് വായ്പാ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ച് ഉത്തരവിറങ്ങി. 18 കോടി 75 ലക്ഷം രൂപയാണ് അനുവദിച്ചത്. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം ആണ് ദുരന്തബാധിതരുടെ വായ്പ ഏറ്റെടുക്കാൻ തീരുമാനിച്ചത്.

555 കുടുംബങ്ങളുടെ 1620 വായ്പകളുടെ തുകയായ 18,75,6937 രൂപയുടെ ബാധ്യതയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. കേരള ബാങ്ക് എഴുതിത്തള്ളിയ വായ്പകള്‍ പുറമേ ആണിത്. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമമങ്ങളെ കണ്ട റവന്യൂ മന്ത്രി കെ. രാജനാണ് സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. വായ്പകൾ എഴുതിത്തള്ളാനുള്ള അധികാരം സംസ്ഥാന സര്‍ക്കാറിന് ഇല്ലെന്നിരിക്കെയാണ് വായ്പകള്‍ ഏറ്റെടുക്കാനുള്ള സുപ്രധാന തീരുമാനം മന്ത്രിസഭാ യോഗം കൈക്കൊണ്ടത്.

SCROLL FOR NEXT