തിരുവനന്തപുരം: മെഡിക്കൽ കോളജിലെ രോഗിക്ക് പുതുജീവനേകാൻ പതിനേഴുകാരി. കണ്ണൂരിൽ മരിച്ച പതിനേഴുകാരി അയോനയുടെ വൃക്ക ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ചു. പ്രൈവറ്റ് എയർവേസ് വഴി എത്തിച്ച് നടത്തുന്ന ആദ്യ അവയവമാറ്റമാണിത്.
കോമേഴ്സ്യൽ എയർക്രാഫ്റ്റിലാണ് അവയവം എത്തിച്ചതെന്ന് കെ-സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ നോബിൾ ഗ്രേഷ്യസ് അറിയിച്ചു. വളരെ കുറഞ്ഞ സമയം കൊണ്ടാണ് ക്രമീകരങ്ങൾ പൂർത്തിയാക്കിയത്. ഇൻഡിഗോയുടെ ഭാഗത്ത് നിന്ന് വലിയ സഹകരണം ഉണ്ടായതായും നോബിൾ ഗ്രേഷ്യസ് അറിയിച്ചു.
കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ അയോന ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻ്ററി സ്‌കൂൾ വിദ്യാർഥിയായിരുന്നു അയോന. തിങ്കളാഴ്ച സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ അയോന ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു.