വയനാട്: മാനന്തവാടി ജിഎച്ച്എസ്എസിൽ നടന്ന ജില്ലാ സ്കൂൾ കലോത്സവത്തിനിടെ സംഘാടകൻ നാടക മത്സരം തടസപ്പെടുത്തിയെന്ന് പരാതി. കാക്കവയൽ ജിഎച്ച്എസ്എസിലെ വിദ്യാർഥികൾ അവതരിപ്പിച്ച നാടകം അലങ്കോലപ്പെടുത്തിയെന്നാണ് പരാതി. സംഘാടകൻ സ്റ്റേജിനുള്ളിൽ കയറി കർട്ടൻ താഴ്ത്താൻ ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്.
സംഭവത്തിന് പിന്നാലെ വിദ്യാർഥികൾ വിദ്യാഭ്യാസ മന്ത്രിക്കും ഡിഡിഇയ്ക്കും പരാതി നൽകി.