വി. ശ്രീനിവാസൻ 
KERALA

പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു

ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിൻ്റെ സഹസ്ഥാപകനായിരുന്നു.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ (64) അന്തരിച്ചു. ഇന്ന് പുലർച്ചെ പുലർച്ചെ 12. 30ഓടെ പയ്യോളിയിലെ വീട്ടിൽ (ഉഷസ്) കുഴഞ്ഞ് വീഴുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ദേശീയ കബഡി താരമായിരുന്ന ശ്രീനിവാസൻ, ഉഷ സ്കൂൾ ഓഫ് 0 അത്‌ലറ്റിക്സ് സഹസ്ഥാപകനും ട്രഷററും ആണ്. സിഐഎസ്എഫിൽ ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മകൻ: വിഘേഷ് വി. ഉജ്വൽ. മരുമകൾ: കൃഷ്ണ (കൊച്ചി). സഹോദരങ്ങൾ ഗിരിജാ വല്ലഭൻ (എറണാകുളം), ബിജു (ബേപ്പൂർ), നന്ദിനി (കണ്ണഞ്ചേരി കോഴിക്കോട് ) അഡ്വ. ബീന (തിരുവണ്ണൂർ).

SCROLL FOR NEXT