പി.വി. അന്‍വർ ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം ഡെമോ കാണിക്കുന്നു  Source: News Malayalam 24x7
KERALA

"ഗോവിന്ദച്ചാമിക്ക് ജയില്‍ ചാടാന്‍ സാധിക്കില്ല, എല്ലാം വിഎസിന്റെ ജനപ്രീതി മറയ്ക്കാനുള്ള ശ്രമം"; ഡെമോയുമായി അന്‍വർ

ഗോവിന്ദച്ചാമി രക്ഷപ്പെട്ടെന്ന് പറയുന്ന രീതി അവിശ്വസനീയമെന്ന് അൻവർ

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: ഗോവിന്ദച്ചാമിക്ക് കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ നിന്ന് സഹായമില്ലാതെ ചാടാന്‍ സാധിക്കില്ലെന്ന് നിലമ്പൂർ മുന്‍ എംഎല്‍എ പി.വി. അന്‍വർ. ഡെമോ ഒരുക്കിയാണ് തന്റെ വാദം അന്‍വർ വിവരിച്ചത്.

ഒന്നര ഇഞ്ച് കനമുള്ള ജയിൽ കമ്പി ഹാക്സൊ ബ്ലേഡ് കൊണ്ട് മുറിക്കാൻ കഴിയില്ല. പ്ലാസ്റ്റിക് ബാരലുകൾക്ക് മുകളിലുടെ ജയിൽ ചാടി എന്നത് അവിശ്വസനീയമാണെന്നും അന്‍വർ പറയുന്നു. വിഎസിന്റെ ജനപ്രീതി മറച്ചുവയ്ക്കാൻ നടത്തിയ ആസൂത്രിത ശ്രമമാണ് ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടമെന്നും അന്‍വർ ആരോപിച്ചു.

പി.വി. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള മഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ഡെമോ. പാർട്ടി പ്രവർത്തകനെ സെന്‍ട്രല്‍ ജയില്‍ മതിലിന് സമാനമായ ഉയരമുള്ള വലിയ ഒരു മതിലിന് മുകളിലേക്ക് കോണിയുപയോഗിച്ച് കയറ്റി. ഇതിനു ശേഷമാണ് ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം അസാധ്യമാണെന്ന് അന്‍വർ വിവരിച്ചത്. പരസഹായത്തോടെയായിരുന്നു ജയില്‍ ചാട്ടം എന്ന് സമർത്ഥിക്കാനായിരുന്നു അന്‍വറിന്റെ ശ്രമം.

അതേസമയം, ഗോവിന്ദച്ചാമി ജയിൽ ചാടിയത് പരസഹായമില്ലാതെ ആണെന്നാണ് പൊലീസ് പറയുന്നത്. ജയിലിന് അകത്ത് നിന്നും പുറത്ത് നിന്നും സഹായം ലഭിച്ചില്ല എന്നാണ് കണ്ടെത്തൽ. സെല്ലിൽ നിന്ന് പുറത്തിറങ്ങിയിട്ടും പുറത്ത് കടക്കാൻ താമസിച്ചത് മറ്റ് സഹായങ്ങൾ ഇല്ലാത്തത് കൊണ്ടാണെന്നും പൊലീസ് പറയുന്നു.

SCROLL FOR NEXT