പാലക്കാട്: യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. യുവതിയെ ആശുപത്രിയിൽ എത്തിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ ശേഖരിക്കും.
കഴിഞ്ഞദിവസം, രാത്രിയിലാണ് മീനാക്ഷിപുരം സ്വദേശിയായ യുവാവ് മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചത്. ബസ് സ്റ്റാൻഡ് പരിസരത്തെ ഒഴിഞ്ഞ പറമ്പിൽ നിന്ന് രാത്രി 8.30 ഓടെയാണ് യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചത്.
സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തെ ഒഴിഞ്ഞ പറമ്പിൽ വീണുകിടക്കുകയായിരുന്നു യുവതിയെന്നായിരുന്നു യുവാവിൻ്റെ മൊഴി. യുവതിയുടെ തലയുടെ ഭാഗത്തും ശരീരത്തിലും പരിക്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.
യുവതിയുടെ അസ്വാഭാവിക മരണത്തിൽ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. കൊലപാതകം ആണോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.