എറണാകുളം: ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ റിക്രൂട്ടിംഗ് സ്ഥാപന ഉടമകൾക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. ആഡംസ് ഗ്ലോബൽ കൺസൾട്ടൻസി ഉടമകളായ ശരത് സത്യൻ, ജീനു ശരത് എന്നിവർക്കെതിരെയാണ് കേസെടുത്തത്. പാമ്പാക്കുട സ്വദേശി എൽദോസിന്റെ പരാതിയിലാണ് പൊലീസ് കേസ്.
ജോലി വാഗ്ദാനം ചെയ്ത് 3.20 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയത്. ന്യൂസിലാന്റിൽ ജോബ് വിസ ശരിയാക്കിത്തരാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു. 2022 മാർച്ച് 30 മുതൽ 2023 ജനുവരി ജനുവരി കാലയളവിലാണ് തുക തട്ടിയത്.