ശബരിമല  Source: News Malayalam 24x7
KERALA

ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്താൽ സത്യാവസ്ഥ പുറത്തുവരും; സ്വർണപ്പാളി വിവാദത്തിൽ അന്വേഷണം വേണമെന്ന് പന്തളം കുടുംബം

"ഇത്ര ചുരുങ്ങിയ കാലത്തിനുള്ളിൽ എങ്ങനെ നിറം മങ്ങിയെന്ന കാര്യത്തിലടക്കം സംശയങ്ങളുണ്ട്"

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ അന്വേഷണം വേണമെന്ന് പന്തളം കുടുംബം. സ്പോൺസർമാരായി വരുന്നവർക്ക് കഴിവും സാമ്പത്തിക ശേഷിയും ഉണ്ടോ എന്ന് പരിശോധിക്കണം. പാലിക്കേണ്ട നടപടിക്രമങ്ങൾ ഉണ്ടായില്ല എന്നത് ഭക്തരെ വിഷമിപ്പിക്കുന്നതും പേടിപ്പെടുത്തുന്നതും ആണെന്ന് പന്തളം കുടുംബം.

ചെന്നൈയിൽ നടത്തിയ സ്വർണം പൂശൽ ജോലികളിലും സംശയമുണ്ട്. ഇത്ര ചുരുങ്ങിയ കാലത്തിനുള്ളിൽ എങ്ങനെ നിറം മങ്ങിയെന്ന കാര്യത്തിലടക്കം സംശയങ്ങളുണ്ട്. 2019ൽ സ്വർണം പൂശിയ കമ്പനി അത് എത്ര അളവിൽ പൂശിയെന്നത് പരിശോധിക്കണം. ഉണ്ണികൃഷ്ണൻ പോറ്റിയെ വിശദമായി ചോദ്യംചെയ്താൽ സത്യാവസ്ഥ പുറത്തുവരും എന്നും പന്തളം കുടുംബം.

SCROLL FOR NEXT