Source: News Malayalam 24x7
KERALA

നൂറ് കണക്കിന് രോഗികളെ പരിശോധിക്കാൻ ഒരു ഡോക്ടർ; നാദാപുരം താലൂക്ക് ആശുപത്രിയിൽ രോഗികൾ ദുരിതത്തിൽ

ഇതൊരു നിത്യസംഭവമാണെന്നാണ് രോഗികൾ പറയുന്നത്...

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: നാദാപുരം താലൂക്ക് ആശുപത്രിയിൽ രോഗികൾ ദുരിതത്തിൽ. നൂറുകണക്കിന് രോഗികളെ പരിശോധിക്കാൻ ഒരു ഡോക്ടർ മാത്രമെന്ന് പരാതി. രാവിലെ ഒൻപത് മണി മുതൽ ടോക്കൻ എടുത്ത വൃദ്ധരും കുട്ടികളടക്കമുള്ളവർ പ്രയാസം നേരിടുന്നു. പന്ത്രണ്ട് മണിയോടെ 205 രോഗികളെ ഒരു ഡോക്ടറാണ് പരിശോധിക്കേണ്ടി വന്നത്.

രാവിലെ ഒൻപതു മണിയോടെ ആശുപത്രിയിലെത്തിയ രോഗികളും കൂട്ടിരിപ്പുകാരുമാണ് ഇപ്പോൾ വലിയ പ്രയാസം നേരിടുന്നത്. ഇതൊരു നിത്യസംഭവമാണെന്നാണ് രോഗികൾ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ആശുപത്രി സൂപ്രണ്ടിനുൾപ്പെടെ പരാതി നൽകിയിരുന്നു. എന്നാൽ, ഇതിൽ ഒരു നടപടി ഉണ്ടായിട്ടില്ലെന്നാണ് രോഗികൾ പറയുന്നത്.

ഇന്ന് ഏകദേശം മൂന്നൂറോളം ടോക്കണുകളാണ് വിതരണം ചെയ്തത്. എന്നാൽ, പരിശോധിക്കാൻ ഒരു ഡോക്ടർ മാത്രമാണ് ഉണ്ടായത്. പല രോഗികളും തിരിച്ചുപോകുന്ന സാഹചര്യവും ഉണ്ടായി. വയോധികരും കുട്ടികളുമടക്കം നിരവധി പേർ ആശുപത്രിയിൽ എത്തിയിരുന്നു.

SCROLL FOR NEXT