പയ്യന്നൂർ: കണ്ണൂർ പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് വിവാദം നിയമസഭാ തെരഞ്ഞെടുപ്പിലും നിർണായകമാകും. പയ്യന്നൂരിൽ ടി. ഐ. മധുസൂദനൻ വീണ്ടും സ്ഥാനാർഥിയാകുന്നതിൽ ഭിന്നസ്വരങ്ങൾ ഉയരും എന്നാണ് വിലയിരുത്തൽ. മധുസൂദനൻ വിരുദ്ധ പക്ഷത്തുള്ള സ്ഥാനാർഥി വരാനും സാധ്യതയുണ്ട്. അതേസമയം വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ടി. ഐ. മധുസൂദനൻ വീണ്ടും സ്ഥാനാർഥിയാകുന്നതിൽ ഒരു വിഭാഗം അതൃപ്തിയറിയിച്ചേക്കും. പകരം പെരിങ്ങോം ഏരിയയിൽ നിന്നും ഒരാൾ സ്ഥാനാർഥിയാകണമെന്ന് ആവശ്യം. സിപിഐഎമ്മിലെ മധുസൂദനൻ വിരുദ്ധ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർഥിക്കും സാധ്യതയുണ്ട്. അതേസമയം വിമതരുടെ സമ്മർദം കണക്കിലെടുത്ത് വി. കുഞ്ഞികൃഷ്ണൻ മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ധനരാജിന്റെ വീട് ഉൾപ്പെടുന്ന കുന്നരു മേഖലയിലും കുഞ്ഞികൃഷ്ണന് പിന്തുണയുണ്ട്. എന്നാൽ നിലവിൽ സിപിഐഎം അംഗങ്ങളുടെ പരസ്യ പിന്തുണ ലഭിക്കില്ല. പയ്യന്നൂർ നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റികളിൽ മധുസൂദനന് പിന്തുണയുണ്ട്. അതേ സമയം രാമന്തളി, വെള്ളൂർ, പെരളം മേഖലകളിൽ വികാരം എതിരായേക്കും എന്നാണ് വിലയിരുത്തൽ.