വി.കെ. നിഷാദ് Source: FB
KERALA

വി.കെ. നിഷാദിന് പരോൾ; പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷ വിധിച്ചത് കഴിഞ്ഞ മാസം

പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട വി.കെ. നിഷാദിന് പരോൾ...

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട വി.കെ. നിഷാദിന് പരോൾ. കഴിഞ്ഞ മാസമാണ് നിഷാദിനെ 20 വർഷത്തേക്ക് കോടതി ശിക്ഷിച്ചത്. പയ്യന്നൂർ നഗരസഭയിലെ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

2012 ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. എംഎസ്എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട്, അന്ന് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ അറസ്റ്റ് ചെയ്തതിനെ തുടർന്നുള്ള സംഘർഷത്തിന്റെ ഭാഗമായാണ് പൊലീസിനെതിരെ ബോംബേറ് നടന്നത്. പൊലീസ് സംഘം പട്രോളിങ് നടത്തുന്നതിനിടെ നിഷാദും മറ്റു മൂന്നുപേരും അതിവേഗം രണ്ടു ബൈക്കുകളിലെത്തി. പൊലീസ് ഒച്ചവച്ചപ്പോൾ ഇവർക്കു നേരെ ബോംബെറിഞ്ഞ ശേഷം ബൈക്ക് ഓടിച്ചുപോകുകയായിരുന്നു. നിഷാദ് 16 കേസുകളിൽ പ്രതിയാണ്.

SCROLL FOR NEXT