ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകൾ Source: News Malayalam 24x7
KERALA

സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാല സ്ഥിര വിസി നിയമനം: ശനിയാഴ്ച സര്‍ക്കാരിന് പട്ടിക സമര്‍പ്പിക്കാന്‍ തീരുമാനം

സാങ്കേതിക, ഡിജിറ്റൽ സർവകലാശാല സ്ഥിര വിസി നിയമനം വൈകാൻ സാധ്യത

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റൽ സർവകലാശാല സ്ഥിര വിസി നിയമനം വൈകാൻ സാധ്യത. മൂന്ന് മുതൽ അഞ്ച് പേരുടെ പട്ടികയായിരിക്കും നൽകുക. ശനിയാഴ്ച സർക്കാരിന് സെർച്ച് കമ്മിറ്റി പട്ടിക സമർപ്പിക്കും. സുപ്രീംകോടതി റിട്ടയേർഡ് ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ കമ്മിറ്റിയാണ് പട്ടിക സമർപ്പിക്കുക.

സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ വിധി വന്നതിന് ശേഷം അന്തിമ തീരുമാനം കൈകൊള്ളാനാണ് ഗവർണറുടെ നീക്കം. സെർച്ച് കമ്മിറ്റിയിൽ യുജിസി പ്രതിനിധിയെ ഉൾപ്പെടുത്തണം, മുൻഗണന ക്രമം മുഖ്യമന്ത്രി നിശ്ചയിക്കുന്നത് ഒഴിവാക്കണം എന്നീ ആവശ്യങ്ങളാണ് ഗവർണറുടെ ഹർജിയിലുള്ളത്.

SCROLL FOR NEXT