സണ്ണി ജോസഫ്, സഹോദരീ ഭർത്താവ് ബെന്നി തോമസ് Source: Files
KERALA

"പേഴ്സണൽ സ്റ്റാഫ് നിയമനം കരുതലോടെ വേണമായിരുന്നു"; സണ്ണി ജോസഫിനെതിരെ കെപിസിസി യോഗത്തിൽ വിമർശനം

പേഴ്സണൽ സ്റ്റാഫ് നിയമനം കരുതലോടെ വേണമായിരുന്നു എന്നാണ് വിമർശനമുണ്ടായത്...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ മന്ത്രി സണ്ണി ജോസഫിനെതിരെ കെപിസിസി യോഗത്തിൽ വിമർശനം. പേഴ്സണൽ സ്റ്റാഫ് നിയമനം കരുതലോടെ വേണമായിരുന്നു എന്നാണ് വിമർശനമുണ്ടായത്. വിമർശനത്തിന് ഇട നൽകരുതായിരുന്നുവെന്നും അഭിപ്രായമുയർന്നു.

കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് സമാന വിഷയത്തിൽ യുഡിഎഫും കോൺഗ്രസും വലിയ വിമർശനം ഉയർത്തിയതാണ്. അതുകൊണ്ട് തന്നെ ഇത്തരം വിമർശനങ്ങൾക്ക് സാഹചര്യം ഒരുക്കരുതായിരുന്നു എന്നാണ് വിമർശനമായി ഉയർന്നുവരുന്നത്.

സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭര്‍ത്താവ് ബെന്നി തോമസിനെയാണ് നിയമിച്ചത്. ഡിസിസി ജനറല്‍ സെക്രട്ടറി കൂടിയാണ് ബെന്നി തോമസ്. 13 പേരെയാണ് സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതില്‍ രണ്ട് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരില്‍ ഒരാള്‍ ബെന്നി തോമസും മറ്റൊന്ന് സുദീപ് ജെയിംസുമാണ്. 13 പേരില്‍ ഈ രണ്ട് പേരും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അല്ല. സുദീപ് ജെയിംസ് കാലങ്ങളായി സണ്ണി ജോസഫിനൊപ്പമുള്ള ആളാണ്.

SCROLL FOR NEXT