കൊല്ലം: അഞ്ചല്‍ ഏരൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് വളര്‍ത്തുനായ ചത്തു. ഏരൂര്‍ ഭാനു വിലാസത്തില്‍ കിരണിന്റെ വളര്‍ത്തുനായയാണ് ചത്തത്. തൊട്ടടുത്ത പറമ്പില്‍ നിന്ന് നായ കടിച്ചുകൊണ്ടുവന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.
വീടിന്റെ ചുമരിന് വിളളലുണ്ടാകുകയും ജനല്‍ ചില്ലുകള്‍ തകരുകയും ചെയ്തു. സംഭവത്തിൽ ഏരൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പന്നിപ്പടക്കം പൊട്ടിയതാണ് അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യം ന്യൂസ് മലയാളത്തിന് ലഭിച്ചു.