Source: Files
KERALA

'വീട്ടിൽ പോയി ചോദിച്ചാൽ മതി' പരാമർശം ഉൾപ്പെടെ തിരിച്ചടിയായി; സിപിഐഎം കാസർഗോഡ് വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ പിണറായിക്ക് രൂക്ഷവിമർശനം

സർക്കാരും പാർട്ടിയും തമ്മിൽ ഏകോപനം ഉണ്ടായിരുന്നില്ലെന്നും വിമർശനം...

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: സിപിഐഎം കാസർഗോഡ് വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ പിണറായി വിജയന് രൂക്ഷ വിമർശനം. വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന് പറഞ്ഞത് പോലുള്ള പരാമർശങ്ങൾ തോൽവിക്ക് കാരണമായി. സർക്കാരും പാർട്ടിയും തമ്മിൽ ഏകോപനം ഉണ്ടായിരുന്നില്ല. ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് പാർലമെന്ററി വ്യാമോഹം ആണെന്നും യുവനേതാക്കൾ പാർട്ടി സ്ഥാനങ്ങളിൽ എത്താൻ വളഞ്ഞ വഴി തേടുന്നെന്നും വിമർശനം ഉയർന്നു.

പിണറായി വിജയൻ്റെ ഏകാധിപത്യപരമായ രീതി പാർട്ടിയെ വലിയ പ്രതിരോധത്തിൽ ആക്കിയിട്ടുണ്ടെന്നാണ് സിപിഐഎം കാസർഗോഡ് വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നത്. വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന് പറഞ്ഞത് പോലുള്ള പരാമർശങ്ങൾ പാർട്ടി അംഗങ്ങൾക്കിടയിലും സമൂഹത്തിലും മോശം പ്രതിച്ഛായ ഉണ്ടാക്കി. അതൊക്കെ പാർട്ടിയെ തെരഞ്ഞെടുപ്പിൽ ബാധിച്ചു. കണ്ണൂരിലും തളിപ്പറമ്പിലും ഉണ്ടായിട്ടുള്ള പാർട്ടിയിലെ പ്രശ്നങ്ങൾ കാസർഗോഡ് തൃക്കരിപ്പൂർ ഉൾപ്പടെയുള്ള മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിൽ വ്യാപകമായി ബാധിച്ചു. പാർട്ടിയും സർക്കാരും തമ്മിൽ ഏകോപനമില്ലാത്ത സാഹചര്യമാണ് ഉണ്ടായതെന്നും വിമർശനം ഉയർന്നു.

തെരഞ്ഞെടുപ്പ് പോരായ്മകളെ കുറിച്ചും ചർച്ച ഉയർന്നു. പല മണ്ഡലങ്ങളിലും ന്യൂനപക്ഷ ഏകാകരണം ഉണ്ടായി. അതിനൊക്കെ പശ്ചാത്തലമുണ്ടാക്കിയത് അന്നത്തെ ഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്നും കാസർഗോഡ് വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ വിമർശനമുണ്ടായി.

SCROLL FOR NEXT