പിണറായി വിജയന്‍ 
KERALA

പിണറായി സര്‍ക്കാര്‍ കേസ് നടത്താന്‍ ചെലവിട്ടത് 245.62 കോടി രൂപ; മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയ്ക്ക് നൽകിയത് 8.91 കോടി !

2016 മുതല്‍ 2026 വരെയുള്ള കണക്കുകളാണ് വിവരാവകാശ രേഖയില്‍ പുറത്തുവന്നത്

Author : ന്യൂസ് ഡെസ്ക്

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലിരുന്ന പത്ത് വര്‍ഷത്തിനിടെ കേസ് നടത്തിപ്പുകള്‍ക്കായി ചെലവിട്ടത് 245.62 കോടി രൂപ. 2016 മുതല്‍ 2026 വരെയുള്ള കണക്കുകളാണ് വിവരാവകാശ രേഖയില്‍ പുറത്തുവന്നത്. ജില്ലാ കോടതി മുതല്‍ സുപ്രീം കോടതി വരെ സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അഭിഭാഷകര്‍ ഹാജരായതും, നിയമോപദേശം തേടിയതും, കരടുകള്‍ തയ്യാറാക്കിയതും ഉള്‍പ്പെടെയുള്ള കണക്കുകളാണിത്.

226 നിയമ ഉദ്യോഗസ്ഥർക്കായി 193.06 കോടി രൂപയാണ് സര്‍ക്കാര്‍ നൽകിയത്. സീനിയർ അഭിഭാഷകർക്ക് നൽകിയത് 38.91 കോടി രൂപ. സ്റ്റാന്‍ഡിങ് കൗൺസിലർമാർക്ക് നൽകിയത് 10.68 കോടി. സര്‍ക്കാര്‍ കേസുകള്‍ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന് അഞ്ച് കേസുകള്‍ക്ക് മാത്രം 5.62 കോടി രൂപ നല്‍കി. മുതിര്‍ന്ന അഭിഭാഷകനായ ജയദീപ് ഗുപ്തയ്ക്ക് നൽകിയത് 8.91 കോടി, വി. ഗിരി 3.96 കോടി, പല്ലവ് സിസോദിയ 2.47 കോടി, ജയന്ത് മുത്തുരാജ് 1.28 കോടി എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

സോളാര്‍ കേസിനായി മാത്രം 1.2 കോടി രൂപ സര്‍ക്കാര്‍ ചെലവിട്ടു. പെരിയ കേസിനായി ചെലവഴിച്ചത് 85 ലക്ഷം രൂപയാണ്. നയതന്ത്ര ബാഗേജ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസുകള്‍ക്കായി 70 ലക്ഷം രൂപയും ചെലവിട്ടു. സുപ്രീം കോടതിയിലെ 789 കേസുകള്‍ക്കായി ഫീസിനത്തില്‍ മാത്രം 38.19 കോടി രൂപ ചെലവഴിച്ചു. 48 സീനിയര്‍ അഭിഭാഷകരാണ് സര്‍ക്കാരിനായി സുപ്രീം കോടതിയില്‍ ഹാജരായത്. ഹൈക്കോടതിയില്‍ നിയമകാര്യ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 226 പേര്‍ക്കായി 191.06 കോടി രൂപയും സര്‍ക്കാര്‍ ചെലവഴിച്ചായി വിവരാവകാശ രേഖ പറയുന്നു.

SCROLL FOR NEXT