KERALA

കണ്ടും മിണ്ടിയും പിണറായി വിജയനും മോഹന്‍ലാലും; ഇൻ്റർവ്യൂ ടീസര്‍ പുറത്ത്

ഇൻ്റർവ്യൂ ഫെബ്രുവരി 26ന് ന്യൂസ് മലയാളം സംപ്രേഷണം ചെയ്യും.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലും തമ്മിലുള്ള അഭിമുഖത്തിൻ്റെ ടീസർ റിലീസ് ചെയ്തു. കണ്ടും മിണ്ടിയും ഇരുവർ- എന്ന് പേരിട്ടിരിക്കുന്ന ഇൻ്റർവ്യൂ മറ്റന്നാൾ (ഫെബ്രുവരി 26) ന്യൂസ് മലയാളം സംപ്രേഷണം ചെയ്യും.

പൊതുവേ ആക്ഷൻ പടങ്ങളാണ് തനിക്ക് ഇഷ്ടമെന്ന് പിണറായി വിജയൻ മോഹൻലാലിനോട് പറഞ്ഞു. ജീവിതത്തിൽ എന്തിൻ്റെയെങ്കിലും പേരിൽ പശ്ചാത്തപിച്ചിട്ടുണ്ടോ എന്ന ചോദിച്ചപ്പോൾ, പശ്ചാത്തപിക്കേണ്ടി വന്ന ഒരു ഘട്ടത്തെ കുറിച്ച് മുഖ്യമന്ത്രി ഓർത്തെടുക്കുന്നതും ടീസറിലുണ്ട്. ജനങ്ങൾ നെഞ്ചിലേറ്റിയ ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ട് പേർ, പരസ്പരം കണ്ടും മിണ്ടിയും ഇരുവരും കടന്നുവന്ന ജീവിത വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. രണ്ട് പാരമ്പര്യങ്ങൾ മുഖാമുഖം വരുന്നുവെന്ന ആമുഖത്തോടെയാണ് ടീസർ ആരംഭിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ചാണ് അഭിമുഖത്തിൻ്റെ ചിത്രീകരണം പൂർത്തീകരിച്ചത്. പ്രശസ്ത സംവിധായകൻ ടി. കെ. രാജീവ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പിന്നണിയിൽ പ്രവർത്തിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളും സർക്കാരിൻറെ പ്രവർത്തനങ്ങളും നടനുമായി പങ്കുവയ്ക്കുമ്പോൾ പ്രേക്ഷകർക്ക് പുതിയ ദൃശ്യാനുഭാവമാകും സമ്മാനിക്കുക.

SCROLL FOR NEXT