കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം വിവാദത്തിന് താത്കാലിക വിരാമമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. സ്റ്റേഡിയം ആരുടെ കയ്യിലാണോ ഉള്ളത് അവരുടെ കയ്യിൽ തന്നെയായിരിക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സ്റ്റേഡിയം സ്പോൺസർമാർക്ക് കൈമാറിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം.