Source: Files
KERALA

പിണറായി വിജയൻ്റെ ഡ്രൈവറെ കയ്യേറ്റം ചെയ്തു; പൊലീസിനെതിരെ പരാതി നൽകി ഡ്രൈവർ

പൊലീസുകാർ കഴുത്തിന് പിടിച്ച് തള്ളിയെന്ന് ഡിജിപിക്ക് നൽകിയ പരാതിയിൽ അനൂപ് പറയുന്നു...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവറെ പൊലീസ് കയ്യേറ്റം ചെയ്തതായി പരാതി. പിണറായി വിജയനെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ കൊണ്ടു വിടാൻ പോയപ്പോൾ കയ്യേറ്റം ഉണ്ടായെന്ന് ഡ്രൈവർ പി.കെ. അനൂപ് പറഞ്ഞു. പൊലീസുകാർ കഴുത്തിന് പിടിച്ച് തള്ളിയെന്ന് ഡിജിപിക്ക് നൽകിയ പരാതിയിൽ അനൂപ് പറയുന്നു.

ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. പിണറായി വിജയനെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിടാൻ പോയതായിരുന്നു പി.കെ. അനൂപ്. ഈ സമയം രണ്ട് പൊലീസുകാർ എത്തി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നാണ് അനൂപിൻ്റെ പരാതി. കഴുത്തിന് പിടിച്ച് കയ്യേറ്റം ചെയ്തുവെന്ന് ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഒപ്പം വണ്ടി എടുത്ത് മാറ്റാൻ രണ്ട് പൊലീസുകാർ ആക്രോശിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്.

ജയൻ, ശരത് എന്നീ പൊലീസുകാരാണ് ഇത് ചെയ്തത്, ഇവർക്കെതിരെ നടപടി വേണമെന്നും അനൂപിൻ്റെ പരാതിയിൽ പറയുന്നു.

SCROLL FOR NEXT