തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്‍കിയതില്‍ സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗത്തിന്റെ ഭാഗം സഭാ നടപടികളില്‍ നിന്ന് നീക്കുകയും സഭാ ടിവിയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ആദ്യമായാണ് പ്രതിപക്ഷ നേതാവിന്റെ പ്രസംഗം സഭാ ടിവിയില്‍ നിന്ന് കട്ട് ചെയ്യുന്നത്. അഴിമതി ആരോപണം ഉന്നയിച്ച ഭാഗമാണ് നീക്കിയത്.
സഭയില്‍ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുമതി നല്‍കിയില്ല. ആരോപണമുന്നയിക്കാന്‍ നടപടിക്രമം അനുസരിച്ച് കഴിയില്ലെന്നും ആരോപണം നീക്കം ചെയ്യുമെന്നും പരിശോധിക്കുമെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവിന്റേത് ചട്ടവിരുദ്ധ നടപടിയെന്നും സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.
അനുമതി നിഷേധിച്ചതോടെ സഭയില്‍ പ്രതിപക്ഷ ബഹളം ഉയര്‍ന്നു. പിന്നാലെ പ്രതിപക്ഷം പ്രതിഷേധിച്ച് സഭ വിട്ട് പോവുകയും ചെയ്തു. സഭാ ടിവി അടച്ചുവെച്ചാലും ജനം വിഷയം അറിയുമെന്ന് പ്രതിപക്ഷം. പിണറായിയുടെ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിരുന്നു. അങ്ങയെ പോലെ നീതിമാന്‍ ചെയറിലിരിക്കുമ്പോള്‍ ഇതെല്ലാം അനുവദിക്കാമോ' എന്ന് സ്പീക്കറോട് പിണറായി വിജയന്‍ ചോദിച്ചു. 2023ല്‍ ബക്കാര്‍ഡി സര്‍ക്കാരിനെ സമീപിച്ചിരുന്നതാണെന്നും അന്ന് അതില്‍ നടപടി സ്വീകരിച്ചില്ല. പുതിയ തീരുമാനം അഴിമതിക്കായാണ് എന്നുമായിരുന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്.
സഭയില്‍ സര്‍ക്കാരിനെതിരെ ഗുരുതരമായ അഴിമതി ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് സ്വകാര്യ മദ്യ കമ്പനിക്ക് ലാഭം ഉണ്ടാക്കാനുള്ള ശ്രമമാണെന്നും എല്ലാം ബക്കാഡിക്ക് വേണ്ടിയുള്ള നീക്കമെന്നും പിണറായി വിമര്‍ശിച്ചു. സഭ വിട്ടിറങ്ങിയ കെ.എന്‍. ബാലഗോപാല്‍ അഴമതി ആരോപണം വീണ്ടും സര്‍ക്കാരിനെതിരെ ഉന്നയിച്ചു.
ബജറ്റിനകത്തുള്ള വിഷയം മാത്രമല്ല, കേരളത്തില്‍ മദ്യം ഒഴുക്കാനുള്ള നീക്കമാണ്. എന്തിന് ഭരണപക്ഷം ഭയക്കുന്നുവെന്നും കെ.എന്‍. ബാലഗോപാല്‍ ചോദിച്ചു. സാധാരണ പ്രതിപക്ഷം ഉന്നയിക്കുന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഒന്നും തന്നെ ഉയര്‍ന്നില്ല. എന്നിട്ടും വലിയ അസ്വസ്ഥതയാണ് കാണിക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
ബക്കാര്‍ഡി കമ്പനിയുടെ അപേക്ഷയുണ്ടായിരുന്നു. അത് മണിക്കൂറുകള്‍ക്കകം തീരുമാനിച്ചത് സംഷയാസ്പദമാണ് എന്ന കാര്യം അകത്തും പുറത്തും പറയുകയാണ്. മുന്‍ സര്‍ക്കാര്‍ എന്തുകൊണ്ട് അതില്‍ നടപടികളുമായി മുന്നോട്ട് പോയില്ലെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. അന്ന് ഇതുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചില്ല. ടാക്‌സ് സംബന്ധിച്ച് ധനകാര്യ വകുപ്പാണ് തീരുമാനിക്കേണ്ടത്.
ഒരു വശത്ത് റവന്യൂ വര്‍ധിക്കും എന്ന അഭിപ്രായം ഉണ്ട്. 600 കോടി എങ്കിലും ടാക്‌സ് വരാം. എന്നാല്‍ ഒരു ഭാഗത്ത് മദ്യ മേഖലയെ അത് ബാധിക്കുമെന്ന യാഥാര്‍ഥ്യവുമുണ്ട്. ഇത് നടപ്പായാല്‍ കൂടുതല്‍ പേര്‍ മദ്യപിക്കുന്ന ഒരു സാഹചര്യത്തിലേക്ക് വരും. വരുമാന നഷ്ടവും ലാഭവും മാത്രമല്ല, സാമൂഹികമായ പ്രത്യാഘാതം കൂടി നോക്കാറുണ്ട്. അത് നോക്കുമ്പോള്‍ അപകടകരമാണ് എന്നതുകൊണ്ട് തന്നെയാണ് കൊടുക്കാതിരുന്നത്.
പുറത്ത് നിന്ന് ഒരു ചോദ്യം പോലും വന്നിട്ടും ഇതില്‍ ചര്‍ച്ച പോലും നടത്തിയിട്ടില്ല. കേരളത്തിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ പുതിയ ഒരു മദ്യം എത്തിക്കുന്നതിലേക്ക് അനുവദിക്കില്ല എന്നതില്‍ ഒരു സംശയവും ഞങ്ങള്‍ക്ക് ഭരിക്കുമ്പോള്‍ ഉണ്ടായിരുന്നില്ല.