പി.കെ. ദിവാകരൻ  Source: News Malayalam 24x7
KERALA

പി.കെ. ദിവാകരൻ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിലേക്കെന്ന് സൂചന

വിഭാഗീയതയുടെ ഭാഗമായി വടകര ഏരിയ സെക്രട്ടറിയായിരുന്ന പി.കെ. ദിവാകരനെ മാറ്റി നിർത്തിയിരുന്നു.

Author : ന്യൂസ് ഡെസ്ക്

പി.കെ. ദിവാകരൻ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിലേക്കെന്ന് സൂചന. വിഭാഗീയതയുടെ ഭാഗമായി വടകര ഏരിയ സെക്രട്ടറിയായിരുന്ന പി.കെ. ദിവാകരനെ മാറ്റി നിർത്തിയിരുന്നു. പ്രദേശത്തെ ജനകീയനായ നേതാവായ പി.കെ. ദിവാകരനെ ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്താത്തതിൽ അണികളിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ടെത്തി കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തിരുന്നു. ജില്ലാ കമ്മിറ്റിക്ക് ശേഷമാണ് ജില്ലാ സെക്രട്ടറി മെഹബൂബ് നേരിട്ട് എത്തി പി.കെ ദിവാകരനെ ജില്ലാ കമ്മറ്റിയിലെടുത്ത കാര്യം റിപ്പോർട്ടിംഗ് നടത്തിയത് എന്നാണ് വിവരം. സിപിഐഎം വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

SCROLL FOR NEXT