KERALA

എസ്‌ഐആറിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയില്‍; നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കി കുഞ്ഞാലിക്കുട്ടി

ബിഎല്‍ഒമാരുടെ അടക്കം ജോലി സമ്മര്‍ദം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കുഞ്ഞാലിക്കുട്ടി ഹര്‍ജി നല്‍കിയിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് മുസ്ലീം ലീഗ്. എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

എസ്‌ഐആറിനെതിരെ നേരത്തെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ വിഷയം സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ സുപ്രീം കോടതിയെ സമീപിക്കണമെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാനിരിക്കെയാണ് മുസ്ലീം ലീഗും എസ്‌ഐആറിനെതിരെ മേല്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

ബിഎല്‍ഒമാരുടെ അടക്കം ജോലി സമ്മര്‍ദം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കുഞ്ഞാലിക്കുട്ടി ഹര്‍ജി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ബിഎല്‍ഒ ആത്മഹത്യ ചെയ്തതിന് പിന്നില്‍ എസ്‌ഐആര്‍ നടപടികള്‍ കൂടി വന്നതിലെ അമിത ജോലി ഭാരമാണെന്ന് അറിയിച്ചിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ എസ്‌ഐആര്‍ നടപടികളുമായി മുന്നോട്ട് പോകുന്നത് ഭരണ പ്രതിസന്ധിയുണ്ടാക്കുമെന്ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചിരുന്നു.

SCROLL FOR NEXT