പാർട്ടിയോട് കലഹിച്ച് പുറത്തുപോയവരെ കൂടെകൂട്ടി പി.കെ.ശശി 
KERALA

പാർട്ടിയോട് കലഹിച്ച് പുറത്തുപോയവരെ കൂടെകൂട്ടി പി.കെ.ശശി; ഒരുമിച്ച് പോരാടാമെന്ന് നേതാക്കൾ

ഡിഎംഎഫിൻ്റെ ജില്ലാ നേതാക്കളാണ് അബ്ദുല്‍ ഷുക്കുറുമായി ചര്‍ച്ച നടത്തിയത്

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: സിപിഐഎമ്മിൽ നിന്ന് കലഹിച്ച് പാർട്ടി വിട്ടവരെ ഒപ്പം കൂട്ടി പി.കെ. ശശി. ഇതിൻ്റെ ഭാഗമായി പാർട്ടി വിട്ട അബ്ദുൾ ഷുക്കൂറുമായി ചർച്ച നടത്തി. ശശിയുടെ പാര്‍ട്ടിയായ ഡിഎംഎഫിൻ്റെ ജില്ലാ നേതാക്കളാണ് സിപിഐഎം ഏരിയ കമ്മിറ്റി അംഗമായ അബ്ദുല്‍ ഷുക്കുറുമായി ചര്‍ച്ചനടത്തിയത്.

സിപിഐഎമ്മിൻ്റെ പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരായ പോരാട്ടത്തിൽ കൂടെ നിൽക്കണമെന്ന് ഡിഎംഎഫ് നേതാക്കൾ അബ്ദുൽ ഷുക്കൂറിനോട് ആവശ്യപ്പെട്ടു. ഇതിന് അനുകൂലമായ മറുപടിയാണ് അബ്ദുൽ ഷുക്കൂറിൽ നിന്ന് ലഭിച്ചതെന്നാണ് വിവരം.

ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച പി.കെ ശശി 26,910 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിലെ പ്രേംകുമാറിൽ നിന്ന് പരാജയം ഏറ്റുവാങ്ങിയത്. യുഡിഎഫ് വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിയതാണ് തൻ്റെ പരാജയകാരണമെന്ന് ശശി ആരോപിച്ചിരുന്നു.

SCROLL FOR NEXT