KERALA

ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്താന്‍ ശ്രമം? സിപിഐഎം-ആര്‍എസ്‌പി കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പുറത്ത്

ആർഎസ്‌പി നേതാക്കൾ സിപിഐഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

Author : ന്യൂസ് ഡെസ്ക്

കൊല്ലം: യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്താൻ ആർഎസ്‌പി നേതാക്കൾ ശ്രമിച്ചതായി ആരോപണം. ആർഎസ്‌പി സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെയുള്ളവരാണ് സിപിഐഎം ജില്ലാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ആർഎസ്‌പി നേതാക്കൾ സിപിഐഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

ഹോട്ടലിൽ വച്ച് നടന്നത് വോട്ട് മറിക്കാനുള്ള ചർച്ച തന്നെയാണെന്ന് കോൺഗ്രസ് ഇലക്ഷൻ കമ്മിറ്റി കൺവീനർ ഡി. ഗീതാ കൃഷ്ണൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. 6ന് വൈകീട്ട് 8.45മുതൽ 9.30വരെ നടന്ന കൂടിക്കാഴ്ചയുടെ വീഡിയോ ആണിത്. കൂടിക്കാഴ്ചയെ സംബന്ധിച്ച് അന്ന് തന്നെ നേതൃത്വത്തിന് വിവരം നൽകിയെന്നും ഗീതാ കൃഷ്ണൻ വ്യക്തമാക്കി.

വോട്ട് മറിക്കാൻ ശ്രമം നടന്നെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് ആർഎസ്‌പി ജില്ലാ കമ്മിറ്റി അംഗം സദു പള്ളിത്തോട്ടം പറഞ്ഞു. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ സിപിഐഎം നേതാക്കളെ യാദൃച്ഛികമായി കണ്ടതാണ്. എല്ലാവരേയും പരസ്പരം അറിയുന്നവരാണ്. സ്വാഭാവികമായും നേരിൽ കാണുമ്പോൾ വർത്താനം പറയും. വോട്ട് മറിക്കാനുള്ള ചർച്ചയാണ് നടത്തിയതെന്ന് വ്യാജ പ്രചാരണമാണ് എന്നും സദു പള്ളിത്തോട്ടം ചൂണ്ടിക്കാട്ടി.

SCROLL FOR NEXT