പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദനം Source: News Malayalam 24x7
KERALA

ഇൻസ്റ്റഗ്രാമിൽ ഫോട്ടോ ഇട്ടതിൽ തർക്കം; ഒതുക്കുങ്ങൽ ഗവ. സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദനം

സീനിയർ വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർഥികളെ അക്രമിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: ഒതുക്കുങ്ങൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദനം. സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് വിദ്യാർഥിയെ മർദിച്ചതായാണ് പരാതി. ഇൻസ്റ്റഗ്രാമിൽ ഫോട്ടോ ഇട്ടതുമായി ബന്ധപ്പെട്ടാണ് മർദനം. സീനിയർ വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർഥികളെ അക്രമിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. സോഷ്യൽ മീഡിയയിൽ വെല്ലുവിളി നടത്തിയായിരുന്നു ആക്രമണം.

ജിഎച്ച്എസ്എസ് ഒതുക്കുങ്ങൽ എന്ന പേരിൽ ഒന്നാം വർഷ വിദ്യാർഥികൾ ഒരു ഇൻസ്റ്റഗ്രാം പേജ് ഉണ്ടാക്കിയിരുന്നു. അതിൽ ഒന്നാം വർഷ വിദ്യാർഥികളുടെ ഒരു ഫോട്ടോയും പോസ്റ്റ് ചെയ്തിരുന്നു. അതിന് താഴെ പ്ലസ് ടു വിദ്യാർഥികൾ വെല്ലുവിളി നടത്തി കമൻ്റ് ചെയ്യുകയും തുടർന്ന് ആക്രമണം നടത്തുകയുമായിരുന്നു. സംഭവത്തിൽ കോട്ടക്കൽ പൊലീസ് കേസെടുത്തു.

SCROLL FOR NEXT