KERALA

ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ കയ്യാങ്കളി; പിന്നാലെ സോഷ്യല്‍മീഡിയയില്‍ പോര്‍ വിളിച്ച് സിപിഐം ബിജെപി അണികള്‍

ചാനൽ ചർച്ചയിലെ കയ്യാങ്കളിക്കു പിന്നാലെ സോഷ്യൽ മീഡിയയിലും പോര്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: ചാനല്‍ ചര്‍ച്ചയ്ക്കിടയിലെ പോരിനു പിന്നാലെ സോഷ്യല്‍ മീഡിയയിലും സിപിഐഎം-ബിജെപി അണികളുടെ പോര്. കഴിഞ്ഞ ദിവസം പാലക്കാട് വെച്ച് നടന്ന മനോരമ ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് സിപിഐഎം പ്രതിനിധി പിഎം ആര്‍ഷോയും പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും തമ്മില്‍ തര്‍ക്കമുണ്ടായത്.

തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്കു വരെ നീണ്ടു. ഇതിനു ശേഷം ആര്‍ഷോ ഫേസ്ബുക്കില്‍ കുറിപ്പും പങ്കുവെച്ചു. കുറിപ്പിനു താഴെ ഇരു പാര്‍ട്ടികളുടേയും അണികള്‍ പരസ്പരം പോരടിക്കുകയാണ്.

'ചാണകത്തില്‍ ചവിട്ടാതിരിക്കുക' എന്നത് പോലെ തന്നെ 'ചാണകത്തെ ചവിട്ടാതിരിക്കുക' എന്നതും ചില സന്ദര്‍ഭങ്ങളില്‍ പക്വതയുള്ള രാഷ്ട്രീയ തീരുമാനമാണ്. എന്നായിരുന്നു ആര്‍ഷോയുടെ ഫേസ്ബുക്ക് പോസ്റ്റ്.

SCROLL FOR NEXT