KERALA

പിഎം ശ്രീയിൽ വിദ്യാഭ്യാസ വകുപ്പിന് അഭിനന്ദനം; ശിവൻകുട്ടിയെ നേരിൽ കണ്ട് എബിവിപി പ്രവർത്തകർ

വിദ്യാഭ്യസ മന്ത്രിയുമൊത്തുള്ള ചിത്രങ്ങൾ എബിവിപിയുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വക്കാൻ തീരുമാനിച്ച വിദ്യാഭ്യാസ വകുപ്പിനെ അഭിനന്ദിച്ച് എബിവിപി. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയെ നേരിൽ കണ്ട് പ്രവർത്തകർ അഭിനന്ദനം അറിയിച്ചു. വിദ്യാഭ്യസ മന്ത്രിയുമൊത്തുള്ള ചിത്രങ്ങൾ എബിവിപിയുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

പിഎം ശ്രീ - എബിവിപിയുടെ സമരവിജയം.

പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വക്കാൻ തീരുമാനിച്ച വിദ്യാഭ്യാസ വകുപ്പിന് അഭിനന്ദനങ്ങൾ...

പദ്ധതിയിൽ ഒപ്പ് വക്കാൻ തീരുമാനിച്ച വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഭിനന്ദ്, സംസ്ഥാന സമിതി അംഗം ഗോകുൽ എന്നിവർ നേരിൽ കാണുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. സംസ്ഥാന സമിതിയിൽ ചർച്ച ചെയ്ത് പ്രമേയത്തെ കുറിച്ചും പൊതു വിദ്യാഭ്യാസ മേഖലയിലെ മറ്റ് പ്രശ്നങ്ങളും അദ്ദേഹത്തെ അറിയിച്ചു.

വിദ്യാലയങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കാനുള്ള പ്രവർത്തനം അടിയന്തരമായി പൂർത്തീകരിക്കണം, വിദ്യാലയങ്ങളിൽ ലഹരി വിമുക്തമാക്കാനുള്ള പദ്ധതികൾ കൂടുതൽ ജാഗ്രതയോടെ നടത്തണം എന്ന് ആവശ്യപ്പെട്ടു. ഐടിഐ വിദ്യാർത്ഥികളുടെ ന്യൂട്രിഷൻ ലഭിക്കാത്ത വിഷയം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും എന്ന് അദ്ദേഹം അറിയിച്ചു.

SCROLL FOR NEXT