KERALA

നിയമസഭാ തെരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ തീരുമാനിച്ചിട്ടില്ല, സ്ഥാനാർഥി നിർണയത്തിൽ പ്രഥമ പരിഗണന വിജയ സാധ്യതയ്ക്ക്: പി.എം.എ. സലാം

എസ്എൻഡിപി-എൻഎസ്എസ് ഐക്യം ലീഗിനെ ആശങ്കപ്പെടുത്തുന്നില്ലെന്നും പി.എം.എ സലാം വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കാൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. സ്ഥാനാർഥി നിർണയത്തിൽ വിജയ സാധ്യതയ്ക്കാണ് പ്രഥമ പരിഗണനയെന്നും പി.എം.എ. സലാം ന്യൂസ് മലയാളത്തോട് പറഞ്ഞു. വെള്ളാപ്പള്ളി എത്രമാത്രം പറയുന്നുവോ, അത്രമാത്രം ജനങ്ങൾ എതിരാകുമെന്നും, ഐക്യത്തെ ലീഗ് ഭയപ്പെടുന്നില്ലെന്നും പി.എം.എ സലാം അഭിപ്രായപ്പെട്ടു. സുജ ചന്ദ്ര ബാബുവിന് പിന്നാലെ കൂടുതൽ സിപിഐഎം നേതാക്കൾ ലീഗിലേക്ക് വരുമെന്നും ജനറൽ സെക്രട്ടറിയുടെ പറഞ്ഞു.

എല്ലാ വിഭാഗം ആളുകളും ലീഗിലേക്ക് വരും. എസ്എൻഡിപി-എൻഎസ്എസ് ഐക്യം ലീഗിനെ ആശങ്കപ്പെടുത്തുന്നില്ല. സാമുദായിക സംഘടനകൾ ഐക്യപ്പെടുന്നത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും പി.എം.എ. സലാം. വെളളാപ്പള്ളിയുടെ ആരോപണങ്ങൾ ജനങ്ങൾ അവജ്ഞയോടെ തള്ളുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയുടെ ആരോപണങ്ങൾ ലീഗ് കാര്യമായെടുക്കുന്നില്ല. വെള്ളാപ്പള്ളിയെക്കൊണ്ട് പറയിപ്പിക്കുന്നവർക്കും തിരിച്ചടി കിട്ടുമെന്നും പി.എം.എ. സലാം.

SCROLL FOR NEXT