തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സർപ്രൈസ് സ്ഥാനാർഥിയുമായി സിപിഐ. കവി ആലങ്കോട് ലീലാകൃഷ്ണൻ സ്ഥാനാർഥിയാകും. ഒല്ലൂരിൽ മന്ത്രി കെ. രാജൻ വീണ്ടും മത്സരിക്കും. കൊടുങ്ങല്ലൂരിൽ സിറ്റിങ് എംഎൽഎ വി.ആർ. സുനിൽകുമാറിന് ഇളവ് നൽകും. നാട്ടികയിൽ സിറ്റിങ് എംഎൽഎ സി.സി. മുകുന്ദന് പകരം ഗീതാഗോപി സ്ഥാനാർഥിയാകും. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടീവ് കൗൺസിൽ യോഗങ്ങൾ ചർച്ച ചെയ്താണ് തീരുമാനമെടുത്തത്. കൈപ്പമംഗലത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. വത്സരാജ് മത്സരിക്കും.