കോഴിക്കോട്: താമരശേരിയിൽ യുവാവിനെ പൊലീസ് മർദിച്ചതായി പരാതി. താമരശേരി പൊലീസ് സ്റ്റേഷനിൽ സാക്ഷി പറയാൻ ചെന്ന യുവാവിനെ പൊലീസ് മർദിച്ചെവെന്നാണ് പരാതി. മുക്കം സ്വദേശി നിതീഷാണ് തന്നെ പൊലീസ് ദേഹോപദ്രവം ഏൽപ്പിച്ചെന്ന് കാണിച്ച് താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്.
എന്നാൽ മർദനപരാതി വ്യാജമാണെന്നും പരാതിക്കാരൻ മുൻപ് നിരവധി കേസുകളിൽ പ്രതിയാണെന്നും റൗഡി ലിസ്റ്റിൽപ്പെട്ട ആളാണ് എന്നുമാണ് പൊലീസിൻ്റെ വിശദീകരണം.