തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിനെ തടഞ്ഞെന്ന പരാതിയിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർക്കെതിരെ കേസ്. ബിജെപി വാഴോട്ടുകോണം കൗൺസിലർ സുഗതനെതിരെയാണ് പൊലീസ് കേസെടുത്തത്. മഹിളാ മന്ദിര ഉദ്ഘാടനത്തിനിടെ ആണ് എംഎൽഎയെ തടഞ്ഞത്. കോർപ്പറേഷനെ അറിയിക്കാതെ ഉദ്ഘാടനം നടത്തുന്നുവെന്ന് ആരോപിച്ചാണ് കൗൺസിലർ സുഗതൻ എംഎൽഎയെ തടഞ്ഞത്.