സെന്‍റ് റീത്താസ് സ്കൂൾ, പിടിഎ പ്രസിഡന്‍റ് ജോഷി  
KERALA

ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രകോപനപരമായ പ്രസ്താവന നടത്തി; സെന്റ് റീത്താസ് സ്‌കൂളിലെ പിടിഎ പ്രസിഡന്റിനെതിരെ പള്ളുരുത്തി പൊലീസില്‍ പരാതി

ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയെയും ഡിഇഒ അടക്കമുള്ള മറ്റു ഉദ്യോഗസ്ഥരെയും അധിക്ഷേപിച്ചു എന്നും പരാതി.

Author : ന്യൂസ് ഡെസ്ക്

എറണാകുളം: സെന്റ് റീത്താസ് സ്‌കൂളിലെ ശിരോവസ്ത്ര വിവാദവുമായി ബന്ധപ്പെട്ട് പിടിഎ പ്രസിഡന്റ് ജോഷിക്കെതിരെ പള്ളുരുത്തി പൊലീസില്‍ പരാതി. സ്‌കൂളിലെ വിവാദവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങളും പ്രകോപനപരവും തെറ്റായ പ്രസ്താവനകളും നടത്തി ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയെയും ഡിഇഒ അടക്കമുള്ള മറ്റു ഉദ്യോഗസ്ഥരെയും അധിക്ഷേപിച്ചു എന്നാണ് പരാതി. ജംഷീര്‍ എന്നയാളാണ് പരാതി നല്‍കിയത്.

ശിരോവസ്ത്ര വിവാദത്തില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് തരിച്ചടി നേരിട്ടിരുന്നു. ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന് ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തില്ല. ഡിഡിഇയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന സ്‌കൂളിന്റെ ആവശ്യം ഹൈക്കോടതി തള്ളി. സ്‌കൂളിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടുകയും ചെയ്തിരുന്നു.

വിവാദമുണ്ടായതിന് പിന്നാലെ പെണ്‍കുട്ടി സെന്റ് റീത്താസ് സ്‌കൂളില്‍ നിന്നും ടിസി വാങ്ങിയിരുന്നു. മാനസികമായി ബുദ്ധിമുട്ട് നേരിട്ടതിനാല്‍ സ്‌കൂളില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് കുട്ടിയുടെ അച്ഛന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു. തനിക്കും കുടുംബത്തിനും സ്‌കൂളില്‍ നീതി നിഷേധിച്ചതായും മകള്‍ ക്ലാസില്‍ എത്താതിരുന്നപ്പോള്‍ ഒരു തവണ പോലും സ്‌കൂളില്‍ നിന്നും ആരും വിളിച്ച് അന്വേഷിക്കുക പോലും ചെയ്തില്ലെന്നും കുട്ടിയുടെ അച്ഛന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു.

മകള്‍ സ്‌കൂള്‍ മാറ്റാന്‍ ആവശ്യപ്പെട്ടു. വിവാദങ്ങളെ തുടര്‍ന്ന് മകള്‍ പഠിക്കാന്‍ പോകാതിരുന്നപ്പോള്‍ ഒരു തവണ പോലും സ്‌കൂളില്‍ നിന്നും ആരും വിളിച്ചില്ല. വിദ്യാഭ്യാസ വകുപ്പും പൊതുസമൂഹവും ഒപ്പമുണ്ടായിട്ടും സ്‌കൂള്‍ മാനേജ്‌മെന്റ് പിടിവാശി തുടര്‍ന്നുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

SCROLL FOR NEXT