പയ്യന്നൂർ മുൻ എംഎൽഎ ടി.ഐ. മധുസൂദനൻ 
KERALA

കൊലവിളി പ്രസംഗം; ടി ഐ മധുസൂദനനെതിരില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം : സിപിഐഎം മുന്‍ എംഎല്‍എ ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തില്‍ കേസെടുക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദ്ദേശം നല്‍കി. ക്രമസമാധാന ചുമതലയുള്ള എ ഡിജിപിയോടാണ് ആഭ്യന്തര മന്ത്രി കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെയാണ് മധുസൂദനന്‍ കൊലവിളി പ്രസംഗം നടത്തിയത്. ഇയാള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയത്.

പരസ്യമായി കലാപാഹ്വനം നടത്തിയെന്നും കൊലവിളി നടത്തിയെന്നുമാണ് പരാതിയില്‍ ഉന്നയിക്കുന്നത്. നിയമം കൈയിലെടുക്കുമെന്ന് വെല്ലുവിളിക്കുകയും വിധി പറഞ്ഞ ജഡ്ജിയെ അവഹേളിച്ചതായും പരാതിയില്‍ ഉന്നയിക്കുന്നുണ്ട്.

SCROLL FOR NEXT