KERALA

"അർധരാത്രിയിൽ സന്ദേശം അയച്ച് ശല്യപ്പെടുത്തി"; തുമ്പ സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ പരാതിയുമായി യുവതി

പൊലീസ് അസോസിയേഷൻ നേതാവ് കൂടിയായ ഉദ്യോഗസ്ഥനെതിരെ സിറ്റി പൊലീസ് കമ്മീഷണർക്കാണ് യുവതി പരാതി നൽകിയത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പരാതിക്കാരിയായ പെൺകുട്ടിയ പൊലീസ് ഉദ്യോഗസ്ഥൻ അർധരാത്രി സന്ദേശം അയച്ച് ശല്യപ്പെടുത്തിയെന്ന് പരാതി. തുമ്പ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറും, അസോസിയേഷൻ നേതാവും കൂടിയായ സന്തോഷിനെതിരെയാണ് യുവതി സിറ്റി പൊലീസ് കമ്മീഷണർക്കാണ് യുവതി പരാതി നൽകിയത്. ഒരാഴ്ച മുന്നേയാണ് സംഭവം.

ഹോട്ടൽ ജീവനക്കാരിയായ പെൺകുട്ടിയുടെ പണം നഷ്ടപ്പെട്ടത് പരാതി നൽകാൻ എത്തിയപ്പോഴായിരുന്നു സന്തോഷ് നമ്പർ വാങ്ങിയത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ ആണെന്ന് പറഞ്ഞാണ് നമ്പർ വാങ്ങിയത്. പിന്നാലെ അർധരാത്രി ആകുമ്പോൾ പൊലീസുകാരൻ മെസേജ് അയച്ച് ശല്യപ്പെടുത്താൻ തുടങ്ങുകയും ചെയ്തുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്.

സിറ്റി പൊലീസ് കമ്മീഷണർ യുവതിയുടെ പരാതി കഴക്കൂട്ടം അസിസറ്റൻ്റ് കമ്മീഷണർക്ക് നൽകിയിട്ടുണ്ട്. സംഭവത്തിൽ യുവതിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറിയെന്ന് കഴക്കൂട്ടം അസിസറ്റൻ്റ് കമ്മീഷണർ അറിയിച്ചു.

SCROLL FOR NEXT