പാലക്കാട്: പൊലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചെറുപ്പുളശ്ശേരി സ്റ്റേഷനിലെ എസ്എച്ച്ഒ ബിനു തോമസാണ് മരിച്ചത്. ക്വാർട്ടേഴ്സിൽ വച്ച് ജീവനൊടുക്കിയ നിലയിലാണ് ബിനു തോമസിനെ കണ്ടെത്തിയത്.
കോഴിക്കോട് വടകര സ്വദേശിയായ ബിനു തോമസ് ആറുമാസം മുമ്പാണ് ചെറുപ്പളശ്ശേരിയിൽ എത്തിയത്. ക്വാട്ടേഴ്സിൽ വിശ്രമിക്കാൻ പോയ ബിനു തോമസ് മടങ്ങി വരാത്തതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.