KERALA

"മതിയായ സുരക്ഷ ഏർപ്പെടുത്തിയില്ല"; സ്‌കൈ ഡൈനിങ് നടത്തിപ്പുകാർക്കെതിരെ കേസ്

ഇന്നലെ കുഞ്ഞുങ്ങളടക്കം അഞ്ച് പേർ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് നടപടി എടുത്തിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: ആനച്ചാലിൽ സ്കൈ ഡൈനിങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങിയതിന് പിന്നാലെ നടപടിയുമായി പൊലീസ്. സ്‌കൈ ഡൈനിങ്ങ് നടത്തിപ്പുകാർക്കെതിരെ പൊലീസ് കേസെടുത്തു. പ്രവീൺ, സോജൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മതിയായ സുരക്ഷ ഏർപ്പെടുത്തിയില്ലെന്ന് കാട്ടി സതേൺ സ്കൈസ് എയ്റോഡൈനാമിക്സ് എന്ന സ്ഥാപനത്തിന് സ്റ്റോപ്പ് മെമോയും നൽകി. ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളടക്കം അഞ്ച് പേർ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം എത്തിയാണ് ഇവരെ രക്ഷിച്ചത്. രണ്ടുമണിക്കൂറിൽ കൂടുതൽ സമയം ഇവർക്ക് കുടുങ്ങി കിടക്കേണ്ടി വന്നു. ക്രെയിനിനുണ്ടായ സങ്കേതിക തകരാറാണ് കാരണമാണ് പ്രതിസ​ന്ധിക്ക് കാരണം.

SCROLL FOR NEXT