Source: News Malayalam 24x7
KERALA

സമൂഹമാധ്യമത്തിലൂടെ മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം; ഇൻസ്റ്റാഗ്രാം പേജ് അഡ്മിനെതിരെ കേസെടുത്ത് പൊലീസ്

'കുടുംബാധിപത്യം' ഇൻസ്റ്റാഗ്രാം പേജ് അഡ്മിനെതിരെയാണ് പൊലീസ് കേസെടുത്തത്

Author : ന്യൂസ് ഡെസ്ക്

തൃശൂർ: സമൂഹമാധ്യമത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപം നടത്തിയ ഇൻസ്റ്റാഗ്രാം അഡ്മിനെതിരെ കേസെടുത്ത് തൃശൂർ വെസ്റ്റ് പൊലീസ്. 'കുടുംബാധിപത്യം' ഇൻസ്റ്റാഗ്രാം പേജ് അഡ്മിനെതിരെയാണ് പൊലീസ് കേസെടുത്തത്.

തൃശൂർ സ്വദേശിയായ അഭിഭാഷകൻ ഋഷിചന്ദിന്റെ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് 'കുടുംബാധിപത്യം' എന്ന പേജിലൂടെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചത്. രണ്ട് മാസം മുൻപ് നൽകിയ പരാതിയിൽ കേസെടുക്കാൻ പൊലീസിന്റെ കാലതാമസം കാട്ടിയെന്നും അഭിഭാഷകൻ ഋഷിചന്ദ് പരാതിയിൽ പറയുന്നു.

SCROLL FOR NEXT