Source: News Malayalam 24x7
KERALA

'പോറ്റിയേ കേറ്റിയേ' പാരഡിയില്‍ കേസെടുത്ത് പൊലീസ്

മത വികാരം വ്രണപ്പെടുത്തിയതിനാണ് കേസ്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വിവാദമായ 'പോറ്റിയേ കേറ്റിയേ' പാരഡി ഗാനത്തിനെതിരെ കേസെടുത്തു. തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്. മത വികാരം വ്രണപ്പെടുത്തിയതിനാണ് കേസ്. ജി.പി. കുഞ്ഞബ്ദുള്ള, ഡാനിഷ് മുഹമ്മദ്, സിഎംഎസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് കേസിലെ പ്രതികൾ.

കഴിഞ്ഞ ദിവസമാണ് തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലായ 'പോറ്റിയെ കേറ്റിയെ' പാട്ടിനെതിരെ ഡിജിപിക്ക് പരാതി ലഭിച്ചത്. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

അതേസമയം, 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങുകയാണ് സിപിഐഎം. അയ്യപ്പനെ പ്രചാരണത്തിന് ഉപയോഗിച്ചത് ചട്ടലംഘനമെന്നാണ് സിപിഐഎം ചൂണ്ടിക്കാട്ടുന്നത്. അയ്യപ്പനെ ഉപയോഗിച്ചുള്ള പാട്ട് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും സിപിഐഎം ആരോപിച്ചു. നാളെ ജില്ലാ കമ്മിറ്റിക്ക് ശേഷം പരാതി നൽകാനാണ് ആലോചന.

SCROLL FOR NEXT