KERALA

എറണാകുളത്ത് പിടിയിലായ അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ കൊടും ക്രിമിനലുകള്‍; വിവിധ സംസ്ഥാനങ്ങളില്‍ അടക്കം ഇരുപതിലേറെ കേസുകള്‍

2005 മുതല്‍ ഇവര്‍ക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

എറണാകുളം: പിടിയിലായ അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ കൊടുംക്രിമിനലുകള്‍ എന്ന് പൊലീസ്. പിടിയിലായ ചെറുവത്തൂര്‍ സ്വദേശി സിദ്ദിഖ്, കാസര്‍ഗോഡ് കുമ്പള സ്വദേശി വി.പി. സിദ്ദിഖ്, തിരൂര്‍ സ്വദേശി സാജിത് എന്നിവര്‍ സ്വര്‍ണ്ണക്കടത്ത്, ലഹരിക്കേസുകളിലും പ്രതികളെന്ന് പൊലീസ്.

2005 മുതല്‍ ഇവര്‍ക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലടക്കം ഇരുപതിലേറെ കേസുകളുണ്ടെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമാവുകയായിരുന്നു. ഇന്നലെ രാത്രിയാണ് ഇവര്‍ പിടിയിലായത്.

2023ല്‍ കൊച്ചിയില്‍ നെട്ടൂര്‍ സ്വദേശിയുടെ സ്വിഫ്റ്റ് കാര്‍ മോഷണം പോയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലാക്കുന്നത്. കൊച്ചിയില്‍ നിന്ന് മോഷ്ടിച്ച കാര്‍ പൊളിച്ചു വിറ്റു. കാറിന്റെ എന്‍ജിന്‍ കണ്ടെത്തിയിട്ടുണ്ട്.

SCROLL FOR NEXT