നടി ലക്ഷ്മി മേനോൻ 
KERALA

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ വഴിത്തിരിവ്; കാറിലുണ്ടായിരുന്ന നടി ലക്ഷ്മി മേനോൻ ഒളിവിൽ

കേസുമായി ബന്ധപ്പെട്ട് മലയാളിയും തെന്നിന്ത്യയിലാകെ പ്രശസ്തയുമായ നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: എറണാകുളം വെലോസിറ്റി ബാറിലെ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് മലയാളിയും തെന്നിന്ത്യയിലാകെ പ്രശസ്തയുമായ നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.

വെലോസിറ്റി ബാറിൽ വെച്ചുണ്ടായ തർക്കമാണ് തട്ടിക്കൊണ്ടു പോകലിലേക്ക് നീങ്ങിയത്. എറണാകുളം നോർത്ത് പാലത്തിൽ വച്ച് ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച കേസിൽ മൂന്നു പ്രതികൾ റിമാൻഡിലാണ്. സദർലാൻഡ് ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടു പോയ മിഥുൻ, അനീഷ്, സോനാ മോൾ എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

ഇവർക്കൊപ്പം കാറിൽ മദ്യലഹരിയിൽ സിനിമാ നടിയും ഉണ്ടായിരുന്നതായാണ് പൊലീസിന് സൂചന ലഭിച്ചത്. ലക്ഷ്മി മേനോൻ തമിഴിലെയും മലയാളത്തിലെയും പ്രമുഖ നടന്മാർക്കൊപ്പം നായികയായി അഭിനയിച്ചിട്ടുണ്ട്. ഈ കേസിൽ നടിയുടെ പങ്ക് എന്താണെന്നതിൽ ഇതുവരെയും വ്യക്തതയില്ല.

SCROLL FOR NEXT